ഷൈനി ഫ്രാങ്ക് പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഇന്റർനാഷണൽ കോഡിനേറ്റർ

കുവൈത്ത് സിറ്റി: പ്രവാസമേഖലയിലെ വനിതകളെ ഒരുമിപ്പിക്കൽ, അടിയന്തിരഘട്ടത്തിൽ സഹായമെത്തിക്കൽ എന്നിവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഇന്റർനാഷണൽ കോഡിനേറ്ററായി കുവൈത്തിൽ നിന്നുള്ള ഷൈനി ഫ്രാങ്ക് നിയമിതയായി. പ്രവാസമേഖലയിൽ മനുഷ്യകടത്തിനും മറ്റും ഇരയാകുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ലീഗൽ സെൽ തീരുമാനം.

തൃശൂർ സ്വദേശിയായ ഷൈനി ഫ്രാങ്ക് 30 വർഷത്തോളമായി കുവൈത്ത് കേന്ദ്രമാക്കി സാമൂഹ്യപ്രവർത്തനം നടത്തിവരുന്നു. ഇന്ത്യൻ എംബസി അംഗീകരിച്ച സാമൂഹികപ്രവർത്തകരുടെ പട്ടികയിൽ നിരവധി വർഷങ്ങളായി ഷൈനി ഫ്രാങ്കുണ്ട്‌. വിധവകളുടെയും ഭിന്നശേഷിക്കാരുടെയും സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി ഇന്ത്യയിലും വിദേശത്തും വിവിധ പ്രവർത്തനങ്ങളും ഷൈനി ഫ്രാങ്കിന്റെ നേതൃത്വത്തിൽ  നടത്തിവരുന്നു

Tags:    
News Summary - Shiny Frank Pravasi Legal Cell Women Division International Coordinator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.