ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുേമ്പാൾ ലോകം ഒാർക്കുന്നത് മുൻ കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ. സഹോദര രാജ്യങ്ങൾ തമ്മിലടിക്കാതിരിക്കാൻ പ്രായാധിക്യത്തിെൻറ അവശതയിലും ഒാടിനടന്ന അദ്ദേഹത്തിന് പക്ഷേ ശുഭമുഹൂർത്തത്തിന് സാക്ഷിയാകാൻ ആയുസ്സുണ്ടായില്ല.
ജി.സി.സിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുവൈത്ത് മുൻകൈ എടുക്കുന്നത് മേഖലയുടെ സുരക്ഷയെ കരുതിയാണെന്നും എരിതീയിൽ എണ്ണ പകരുന്നവർക്ക് ചരിത്രം മാപ്പുനൽകില്ലെന്നും കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ശൈഖ് സബാഹ് നിരന്തരം ബന്ധപ്പെട്ടു. ജി.സി.സി നേതാക്കളിലെ പൊതുസ്വീകാര്യനായ കാരണവർ എന്ന ഇമേജ് അദ്ദേഹത്തിന് എല്ലാവരുമായും ബന്ധപ്പെടാൻ തുണയായി.
ഒരുപക്ഷത്തും ചേരാതെ നിഷ്പക്ഷനായി നിന്നതും മധ്യസ്ഥ ശ്രമങ്ങൾക്ക് ഇടം നൽകി. 41ാമത് ജി.സി.സി ഉച്ചകോടി മഞ്ഞുരുക്കത്തിനും സന്തോഷ സമാഗമത്തിനും വേദിയായപ്പോൾ ശൈഖ് സബാഹിെൻറ പിന്മുറക്കാരനായ ഇപ്പോഴത്തെ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സാക്ഷിയായി ഉണ്ടായിരുന്നു. ഉച്ചകോടിയിൽ വിവിധ രാഷ്ട്ര നേതാക്കൾ ശൈഖ് സബാഹിനെ അനുസ്മരിച്ചു. ലോകമാധ്യമങ്ങളും ഇൗ ധന്യമുഹൂർത്തത്തിൽ കുവൈത്തിെൻറ പ്രിയപ്പെട്ട ശൈഖ് സബാഹിനെ വാഴ്ത്തിപ്പാടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.