ശൈഖ് മുഹമ്മദ് ബിൻ ഹമദ് ജാസിം ആൽഥാനി; കുവൈത്ത് അനുശോചിച്ചു

കു​വൈ​ത്ത് സി​റ്റി: ഖ​ത്ത​ർ രാ​ജ​കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന അം​ഗ​വും മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ബി​ൻ അ​ബ്ദു​ല്ല ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്ത് ഭ​ര​ണ​നേ​തൃ​ത്വം അ​നു​ശോ​ചി​ച്ചു.

നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി. ഖ​ത്ത​ർ അ​ധി​കൃ​ത​ർ​ക്ക് മൂ​വ​രും അ​നു​ശോ​ച​ന സ​ന്ദേ​ശ​വും അ​യ​ച്ചു.

അ​സു​ഖ​ബാ​ധി​ത​നാ​യി താ​യ്‌​ല​ൻ​ഡി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ബി​ൻ അ​ബ്ദു​ല്ല ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യു​ടെ മ​ര​ണം. ല​ബ​നാ​നി​ലെ ഖ​ത്ത​റി​ന്റെ റ​സി​ഡ​ന്റ് അം​ബാ​സ​ഡ​റാ​യും തു​ർ​ക്കി​യ, സി​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ നോ​ൺ റ​സി​ഡ​ന്റ് അം​ബാ​സ​ഡ​റാ​യും പ്ര​വ​ർ​ത്തി​ച്ച ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ്, 1978 മു​ത​ൽ 1989 വ​രെ​യാ​ണ് ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്ന​ത്.

Tags:    
News Summary - Sheikh Mohammed bin Hamad Jassim Al Thani; Kuwait condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.