ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്തിന്റെ പുതിയ അമീർ. 1940ൽ ജനിച്ച ശൈഖ് മിശ്അൽ, 1921നും 1950നും ഇടയിൽ രാജ്യം ഭരിച്ചിരുന്ന 10ാമത്തെ അമീർ ശൈഖ് അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഏഴാമത്തെ മകനും അന്തരിച്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിന്റെ സഹോദരനുമാണ്.
കിരീടാവകാശിയായും ദേശീയ ഗാർഡ്‌സിന്റെ തലവനായും വിദേശ ദൗത്യങ്ങളിൽ മുൻ അമീറിനൊപ്പം സേവനമനുഷ്ഠിച്ചും മുതിർന്ന പദവികളിൽ പതിറ്റാണ്ടുകളുടെ സേവനപാരമ്പര്യം ശൈഖ് മിശ്അലിനുണ്ട്. 2020 ഒക്ടോബർ എട്ടുമുതൽ കിരീടാവകാശിയായി ചുമതലകൾ നിർവഹിച്ചുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.