കുവൈത്ത് സിറ്റ: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ശാന്തി സദനം ഇൻസ്റ്റിട്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് സ്റ്റഡീസ് (സിറാസ്) സഹകാരികളുടെയും അഭ്യുദയ കാംക്ഷി കളുടെയും സംഗമം വ്യാഴാഴ്ച വൈകുന്നേരം ഏഴിന് റിഗ്ഗഇ സിംഫണി ഓഡിറ്റോറിയത്തിൽ നടത്തും.
സിറാസ് ഡയറക്ടർ ഡോ. ഷറഫുദ്ദീൻ കടമ്പോട് ശാന്തിയുടെ പുതിയ പദ്ധതി പരിചയപ്പെടുത്തും. ശാന്തി സദനം മാനേജർ ഹമീദ് ഹാജി, സിറാസ് കുവൈത്ത് ഘടകം ചെയർമാൻ അബു കോട്ടയിൽ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നവർ 66449521,99138964 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.