കുവൈത്ത് സിറ്റി: തൃക്കരിപ്പൂർ മണ്ഡലം കുവൈത്ത് കെ.എം.സി.സി കമ്മിറ്റി ആഭിമുഖ്യത്തിൽ ചെറുവത്തൂർ കൈതക്കാട് ഷഫീഖ് അനുസ്മരണവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഖാദർ കൈതക്കാട് അധ്യക്ഷത വഹിച്ചു. അബ്ബാസിയ കെ.എം.സി.സി ഓഫിസിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന ട്രഷറർ എം.ആർ. നാസർ ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രസംഗകനും ഹംദാൻ ഫൗണ്ടേഷൻ ചെയർമാനുമായ അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ മുഖ്യപ്രഭാഷണവും ഇഖ്ബാൽ മാവിലാടം അനുസ്മരണ പ്രഭാഷണവും നടത്തി. എം.എസ്.എഫ് കോഴിക്കോട് ജില്ല മുൻ പ്രസിഡന്റ് മുഹമ്മദ് സ്വാലിഹ്, കുവൈത്ത് കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഹാരിസ് വള്ളിയോത്ത്, റസാഖ് അയ്യൂർ, ശരീഫ് ഒതുക്കുങ്ങൽ, ജില്ല ഭാരവാഹികളായ അലി മണിക്കോത്ത്, അബ്ദുല്ല കടവത്ത്, കെ.പി. കുഞ്ഞബ്ദുല്ല, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് റഊഫ് മശ്ഹൂർ തങ്ങൾ, റഫീഖ് ഒളവറ എന്നിവർ ആശംസ നേർന്നു. മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുൽ ഹകീം അൽ ഹസനി ഖിറാഅത്ത് നടത്തി.
കോവിഡ്കാല സേവനത്തിന് ഡോ. മുഹമ്മദ് സിറാജ് സി.കെ.പിക്കുള്ള മണ്ഡലം കമ്മിറ്റിയുടെ മെമന്റോ ചടങ്ങിൽ കബീർ ബാഖവി കൈമാറി. കുവൈത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി ഫാറൂഖ് തെക്കേക്കാട് സ്വാഗതവും സെക്രട്ടറി അമീർ കമ്മാടം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.