വാഹനങ്ങളിലെ തീകെടുത്താനുള്ള ശ്രമം
Posted On
date_range Updated On
date_range അബു ഹലീഫയിൽ നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു
കുവൈത്ത് സിറ്റി: അബു ഹലീഫയിൽ നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഉടൻ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. വൈകാതെ തീ നിയന്ത്രണ വിധേയമാക്കിയതായും അപകടത്തിൽ ആർക്കും പരിക്കില്ലെന്നും ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
അതേസമയം, തീപിടിത്തത്തിൽ നിരവധി വാഹനങ്ങൾ നശിച്ചു. ഒരുവാഹനത്തിൽ നിന്ന് തീ മറ്റുള്ളവയിലേക്കും പടരുകയായിരുന്നു. വേനൽ കടുത്തതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിച്ചിട്ടുണ്ട്. കെട്ടിടങ്ങൾക്കു പുറമെ വാഹങ്ങൾക്കും തീ പിടിക്കുന്നുണ്ട്. ജാഗ്രത പാലിക്കാനും അഗ്നി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.