കുവൈത്ത് സിറ്റി: സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ഏഴാമത് ആദ്യഫല പ്പെരുന്നാൾ നവംബർ എട്ടിന് അബ്ബാസിയ ഇൻറഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടത്തും. മലങ്കര ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, എൻ.ഇ.സി.കെ ഇമ്മാനുവേൽ ഗരീബ് എന്നിവർ മുഖ്യാതിഥികളാവുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുവൈത്തിലെ വിവിധ സഭകളിലെ വൈദികർ, എൻ.ഇ.സി.കെ അഡ്മിനിസ്ട്രേറ്റർ റോയി യോഹന്നാൻ തുടങ്ങിയവർ സംബന്ധിക്കും. ഇടവകാംഗങ്ങളുടെ വിവിധ ഇനം കലാപരിപാടികൾ, നാടൻ ഭക്ഷണ സ്റ്റാളുകൾ, കുഞ്ഞുങ്ങൾക്കായി ഗെയിം സ്റ്റാളുകൾ എന്നിവ ക്രമീകരിക്കും. കൂടാതെ സിനിമ പിന്നണി ഗായകരായ ബിജു നാരായണൻ, വൃന്ദ ഷമീക് എന്നിവർ നേതൃത്വം നൽകുന്ന ഗാനമേളയും ഉണ്ടാവും. വാർത്ത സമ്മേളനത്തിൽ വികാരി ഫാ. ജോൺ ജേക്കബ്, ഇടവക ട്രസ്റ്റി സന്തോഷ് മാത്യു, സെക്രട്ടറി ജോർജ് പാപ്പച്ചൻ, പബ്ലിസിറ്റി കൺവീനർമാരായ ടോംസ് കൈലാത്ത്, ജോർജ് മാത്യു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.