സ്വാതന്ത്ര്യബോധമുള്ള മനുഷ്യനെ സൃഷ്ടിക്കുന്നതാവണം  കാമ്പസുകള്‍ –അയനം സെമിനാര്‍

കുവൈത്ത് സിറ്റി: സ്വാശ്രയ കാമ്പസുകള്‍ മതത്തിന്‍െറയും ജാതിയുടെയും പേരില്‍ വിഭജിക്കുകയാണെന്നും വിദ്യാഭ്യാസം കച്ചവടമാക്കി മാറ്റിയിരിക്കുകയാണെന്നും അയനം ഓപണ്‍ ഫോറം സെമിനാര്‍ അഭിപ്രായപ്പെട്ടു. 
അബ്ബാസിയ ഫോക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവര്‍ പങ്കെടുത്തു. 
വിദ്യാലയങ്ങളില്‍ രാഷ്ട്രീയം ഒഴിവാക്കിയതുകൊണ്ട് നഷ്ടപ്പെട്ടത് കലാലയങ്ങളിലെ സാംസ്കാരിക ഇടങ്ങളും ആശയസംവാദങ്ങളുടെ വേദികളുമാണ്. സാമൂഹിക പ്രശ്നങ്ങളെ കുറിച്ച ആശയസംവാദങ്ങളിലൂടെ ദിശാബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനുപകരം എല്ലാം അനുസരിക്കുന്ന ഒരു സമൂഹത്തെയാണ് സ്വാശ്രയ കോളജുകളിലൂടെ വര്‍ഷാവര്‍ഷം പുറത്തുവിടുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 
അയനം ഓപണ്‍ ഫോറം ജന. കണ്‍വീനര്‍ അബ്ദുല്‍ ഫത്താഹ് തയ്യില്‍ മോഡറേറ്റര്‍ ആയിരുന്നു. സത്താര്‍ കുന്നില്‍ വിഷയമവതരിപ്പിച്ചു. ബര്‍ഗ്മാന്‍ തോമസ്, നൗഷാദ്, ജോണ്‍ മാത്യു, പി.ടി. ശരീഫ്, മുഹമ്മദ് റിയാസ്, അസീസ് തിക്കോടി, സുജരിയ മീത്തല്‍, റഫീഖ് തായത്ത്, ശ്രീംലാല്‍, നിരഞ്ജന്‍, ശബീബ, വി.കെ. നാസര്‍, അബ്ദുല്ലത്തീഫ്, കെ.വി. മുജീബുല്ല എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ശരീഫ് താമരശ്ശേരി സ്വാഗതവും ഷാജി രഘുവരന്‍ നന്ദി പറഞ്ഞു. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്‍റ് അംഗവുമായിരുന്ന ഇ. അഹമ്മദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഹബീബുള്ള മുറ്റിച്ചൂര്‍, അന്‍വര്‍ സാദത്ത് തലശ്ശേരി, ശ്രീനിവാസന്‍ മുനമ്പം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 

Tags:    
News Summary - seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.