സുരക്ഷാ സഹകരണം; കുവൈത്ത്- ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥർ ചർച്ച നടത്തി

കു​വൈ​ത്ത് സി​റ്റി: സു​ര​ക്ഷാ സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ച് കു​വൈ​ത്ത്- ഇ​റാ​ഖ് ച​ർ​ച്ച. കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ലാ​ൻ​ഡ് ബോ​ർ​ഡ്സ് ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ മെ​ജ്ബെ​ൽ അ​ൽ റെ​ഷി​ദി, ഇ​റാ​ഖ് ഫെ​ഡ​റ​ൽ പൊ​ലീ​സ് ക​മാ​ൻ​ഡ​ർ ജ​ന​റ​ൽ സാ​ലി​ഹ് അ​ൽ അ​മേ​രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.

അ​ൽ റെ​ഷി​ദി​യു​ടെ ബ​ഗ്ദാ​ദി​ലെ ഫെ​ഡ​റ​ൽ പൊ​ലീ​സ് ക​മാ​ൻ​ഡി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​യി​രു​ന്നു ച​ർ​ച്ച. ഫെ​ഡ​റ​ൽ പൊ​ലീ​സി​ന്റെ ഉ​ത്ത​ര​വി​നെ​ക്കു​റി​ച്ചും സേ​ന ന​ൽ​കി​യ മാ​നു​ഷി​ക സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​ൽ​ഫ അ​മേ​രി കു​വൈ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​ശ​ദീ​ക​രി​ച്ചു.

സു​ര​ക്ഷാ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത് പ​ര​സ്പ​ര താ​ൽ​പ​ര്യ​ത്തി​ന് സ​ഹാ​യ​ക​മാ​കു​മെ​ന്ന് അ​ൽ റെ​ഷി​ദി വ്യ​ക്ത​മാ​ക്കി. പ്രാ​ദേ​ശി​ക സു​ര​ക്ഷ സം​യു​ക്ത ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. ഇ​റാ​ഖ് സ​ന്ദ​ർ​ശ​ന​ത്തി​ലു​ള്ള അ​ൽ റെ​ഷി​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ബ്ദു​ൽ അ​മീ​ർ അ​ൽ ഷെ​മ്മേ​രി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​റാ​ഖി​ന്റെ മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​യും സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - Security cooperation; Kuwait-Iraq security officials held talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.