Posted On
date_range Updated On
date_range സുരക്ഷപരിശോധ; ആറു പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: സുരക്ഷപരിശോധനയിൽ അഹമ്മദി ഗവർണറേറ്റിലെ പ്രാദേശിക മദ്യഫാക്ടറി ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു. ആറു പ്രവാസികൾ അറസ്റ്റിലായി. ഇവർ ഫാക്ടറി നടത്തിപ്പുകാരായിരുന്നു എന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു. പിടിയിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിയമലംഘകരെ കണ്ടെത്തുന്നതിന് പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ലഹരിനിർമാണം കണ്ടെത്തിയാൽ തടവും നാടുകടത്തലും അടക്കമുള്ള നടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.