സൂ​ഖ്​ ശ​ർ​ഖി​ൽ ന​ട​ത്തി​യ സു​ര​ക്ഷ പ​രി​ശോ​ധ​ന

സു​ര​ക്ഷ പ​രി​ശോ​ധ​ന: നി​ര​വ​ധി പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത്​ സി​റ്റി: സൂ​ഖ്​ ശ​ർ​ഖി​ൽ ചൊ​വ്വാ​ഴ്​​ച അ​ധി​കൃ​ത​ർ ന​ട​ത്തി​യ സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി പേ​ർ പി​ടി​യി​ലാ​യി. ജ​യി​ലി​ൽ സ്ഥ​ല​മി​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച പ​രി​ശോ​ധ​ന അ​ധി​കൃ​ത​ർ പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ര​ണ്ടാ​യി​ര​ത്തി​ലേ​റെ ആ​ളു​​ക​ളെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക്​ അ​യ​ച്ചു. ജ​യി​ലി​ൽ ആ​ളു​കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ച്​ ഒ​റ്റ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ളാ​ണ്​ ഇ​പ്പോ​ൾ ന​ട​ത്തി​വ​രു​ന്ന​ത്. 180000​ത്തി​ലേ​റെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ രാ​ജ്യ​ത്തു​ണ്ട്.

വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി ഇ​വ​രെ പി​ടി​കൂ​ടി തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​ത്ത വി​ധം സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക്​ ക​യ​റ്റി​യ​യ​ക്ക​ണ​മെ​ന്ന്​ ത​ന്നെ​യാ​ണ്​ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. അ​തേ​സ​മ​യം, കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ലെ യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം വേ​ഗ​ത്തി​ൽ നാ​ട്ടി​ല​യ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഒ​രു വി​മാ​ന​ത്തി​ൽ അ​യ​ക്കാ​വു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പേ​രെ ഒ​രു​മി​ച്ച്​ പാ​ർ​പ്പി​ക്കു​ന്ന​തി​നും പ​രി​മി​തി​യു​ണ്ട്. 

Tags:    
News Summary - Security check: Numerous people in Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.