കുവൈത്ത് സിറ്റി: രാജ്യത്തിെൻറ കടലോരങ്ങളിൽ കച്ചവട സ്ഥാപനങ്ങളും ഓഫിസുകളും തുടങ്ങുന്നതിനുള്ള ലൈസൻസ് നൽകുന്നത് നിർത്തിവെച്ചു. കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ എൻജി. അഹ്മദ് അൽ മൻഫൂഹിയാണ് ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം പുറപ്പെടുവിച്ചത്. നിലവിലുള്ളതിെൻറ ലൈസൻസ് പുതുക്കേണ്ടതില്ലെന്നും ഉത്തരവിലുണ്ട്. വാഹനങ്ങളുടെ ഓഫിസുകൾ, ഹോട്ടലുകൾ, വിനോദ സംരംഭങ്ങൾ, സ്റ്റാർ ഹോട്ടലുകൾ തുടങ്ങി എല്ലാറ്റിനും നിയമം ബാധകമാണ്. ഇത്തരം ലൈസൻസുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് മുനിസിപ്പാലിറ്റിയുടെ ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.