എസ്.സി.എഫ്.ഇ അക്കാദമി സർട്ടിഫിക്കറ്റ് വിതരണ സമ്മേളനത്തിൽ അംഗങ്ങൾ

എസ്.സി.എഫ്.ഇ സർട്ടിഫിക്കറ്റ് വിതരണവും സമ്മേളനവും

കുവൈത്ത് സിറ്റി: സാരഥി കുവൈത്തിന്റെ വിദ്യാഭ്യാസ സ്ഥാപനമായ എസ്.സി.എഫ്.ഇ അക്കാദമി കമ്പ്യൂട്ടർ കോഴ്സ് പഠിതാക്കളുടെ സർട്ടിഫിക്കറ്റ് വിതരണവും സമ്മേളനവും മംഗഫ് ഡിലൈറ്റ്സ് ഹാളിൽ നടന്നു. സാരഥി ട്രസ്റ്റ്‌ ചെയർമാൻ എൻ.എസ്. ജയകുമാർ അധ്യക്ഷത വഹിച്ചു.

പ്രസിഡന്റ് കെ.ആർ. അജി ഉദ്ഘാടനം ചെയ്തു. കോഴ്സുകൾക്ക് നേതൃത്വം നൽകിയ ലിനി ജയൻ, ജയൻ സദാശിവൻ, ഷനൂബ് എന്നിവർക്കുള്ള ഉപഹാരവും സമ്മാനിച്ചു. സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനു കമൽ എന്നിവർ ആശംസ നേർന്നു. ട്രസ്റ്റ്‌ സെക്രട്ടറി ജിതിൻദാസ് സ്വാഗതവും കോഴ്സ് കോർഡിനേറ്റർ എം.കെ.ബിനു നന്ദിയും പറഞ്ഞു. മൂന്നാമത്തെ ബാച്ച് ഉടൻ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - SCFE Certificate Distribution and Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.