സൗ​ഹൃ​ദ​വേ​ദി സാ​ൽ​മി​യ സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ് -ന്യൂ ​ഇ​യ​ർ സം​ഗ​മ​ത്തി​ൽ സാ​ര​ഥി കു​വൈ​ത്ത് സെ​ക്ര​ട്ട​റി സൈ​ഗ​ൾ സു​ശീ​ല​ൻ സം​സാ​രി​ക്കു​ന്നു

സൗഹൃദവേദി സാൽമിയ ക്രിസ്മസ്-ന്യൂ ഇയർ സംഗമം

കുവൈത്ത് സിറ്റി: സൗഹൃദവേദി സാൽമിയ ക്രിസ്മസ്- പുതുവത്സരാഘോഷം സാൽമിയ സെൻട്രൽ ഹാളിൽ നടന്നു. പ്രസിഡന്റ്‌ ജോർജ് പയസ് അധ്യക്ഷത വഹിച്ചു. കെ.ഐ.ജി കുവൈത്ത് എക്സിക്യൂട്ടിവ് അംഗം പി.പി. അബ്ദുൽ റസാഖ്, സാരഥി കുവൈത്ത് സെക്രട്ടറി സൈഗൾ സുശീലൻ എന്നിവർ ആശംസ നേർന്നു. കുട്ടികളുടെ കലാപരിപാടികളും മുഹമ്മദ്‌ മുസ്തഫയുടെ നേതൃത്വത്തിൽ കരോക്കെ ഗാനമേളയും നടന്നു.

മുഖ്സിത്, ഷെഫീഖ് ബാവ, ജോസഫ് ഗ്രിഫിൻ, യാസിർ കാലിക്കറ്റ്, സതീഷ്, ഫൈസൽ ബാബു ചാവക്കാട്, റിയാസ് വളാഞ്ചേരി, ഹഷീബ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. സംഗമത്തിൽ പങ്കെടുത്തവരെ ഉൾപ്പെടുത്തി നറുക്കെടുപ്പ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സഫ്‌വാൻ ആങ്കറിങ് നടത്തി. സൗഹൃദവേദി സെക്രട്ടറി മനോജ്‌ പരിമണം സ്വാഗതവും കോഓഡിനേറ്റർ മുഹമ്മദ്‌ ഷിബിലി നന്ദിയും പറഞ്ഞു.

Tags:    
News Summary - Sauhridavedi Salmiya Christmas-New Year Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.