കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, സൗ​ദി മ​ന്ത്രി

തു​ർ​ക്കി ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​സ​ഊ​ദു​മാ​യി സം​ഭാ​ഷ​ണ​ത്തി​ൽ

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി സൗ​ദി സം​ഘം കു​വൈ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കു​വൈ​ത്തി​ലെ​ത്തി​യ സൗ​ദി മ​ന്ത്രി തു​ർ​ക്കി ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​സ​ഊ​ദും പ്ര​തി​നി​ധി സം​ഘ​വു​മാ​യി, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ അ​ൽ​സ​ഊ​ദി​ൽ​നി​ന്നു​ള്ള സ​ന്ദേ​ശം കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ദ്ദേ​ഹം കൈ​മാ​റി.

സൗ​ദി രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി​ക്കും കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ആ​ശം​സ കി​രീ​ടാ​വ​കാ​ശി അ​റി​യി​ച്ചു.

സൗ​ദി കൂ​ടു​ത​ൽ സ​മൃ​ദ്ധി​യും പു​രോ​ഗ​തി​യും കൈ​വ​രി​ക്ക​ട്ടെ​യെ​ന്നും കി​രീ​ടാ​വ​കാ​ശി ആ​ശം​സി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, മ​റ്റു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​​ങ്കെ​ടു​ത്തു. നേ​ര​ത്തേ കു​വൈ​ത്തി​ലെ​ത്തി​യ സൗ​ദി സം​ഘ​ത്തെ അ​മീ​രി ദി​വാ​ൻ​കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ് സ്വീ​ക​രി​ച്ചു.

Tags:    
News Summary - Saudi team arrives in Kuwait for official visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.