ഫൈസൽ ബാബു, റിയാസ് വളാഞ്ചേരി, സിസിൽ കൃഷ്ണൻ
സാൽമിയ: സാൽമിയയിലെ ഒരു പറ്റം കലാകാരന്മാരുടെ കൂട്ടയ്മയായ സർഗവേദി- സാൽമിയയുടെ രൂപവത്കരണം സാൽമിയ സെൻട്രൽ ഹാളിൽ നടന്നു. സഫ്വാൻ കാഞ്ഞിരത്തിങ്കൽ നേതൃത്വം നൽകിയ പരിപാടി പ്രശസ്ത ഗായകനും ഐഡിയ സ്റ്റാർസിംഗർ സീസൺ 6 ഫെയിമും ഗന്ധർവ സംഗീതം ജേതാവുമായ മുസ്തഫ അബൂബ് ഉദ്ഘാടനം ചെയ്തു.
കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് സ്ഥിരവാസത്തിന് പോകുന്ന അദ്ദേഹവുമായുള്ള സൗഹൃദം കൂടിയിരുന്നവർ അനുസ്മരിച്ചു. അബ്ദുസ്സലാം ഒലക്കോട്, ഫൈസൽ ബാബു, സഫ്വാൻ ആലുവ, നിസാർ കെ. റഷീദ്, റിഷ്ദിൻ അമീർ, അബ്ദുൽ ഷുക്കൂർ വണ്ടൂർ എന്നിവർ സംസാരിച്ചു.
കുവൈത്തിലെ അവസാന സ്റ്റേജിൽ മുസ്തഫ അബൂബ് പാടിയ പാട്ടുകൾ ഹൃദ്യമായി. സാൽമിയയിലെ കലാകാരന്മാരുടെ കൂട്ടായ്മക്കും ഭാവി പരിപാടികൾക്കും വേണ്ടി പുതിയ കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികൾ: ഫൈസൽ ബാബു (പ്രസിഡന്റ്), റിയാസ് വളാഞ്ചേരി (സെക്രട്ടറി), സിസിൽ കൃഷ്ണൻ (ട്രഷറർ). ശ്രീദേവി, സിസിൽ കൃഷ്ണൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. റിയാസ് വളാഞ്ചേരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.