സാരഥി കുവൈത്ത് വനിതവേദി ആരോഗ്യ ബോധവത്കരണ ക്യാമ്പിൽ ഡോ. സുശോവന സുജിത് നായർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് വനിത വേദി സ്ത്രീകൾക്കായി ആരോഗ്യ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു.സ്തനാർബുദ ബോധവത്കരണവും ശാരീരിക മാറ്റങ്ങളുടെ സ്വയം നിരീക്ഷണവും ഉൾപ്പെടുത്തിയ ക്യാമ്പിന് ഇന്ത്യൻ ഡോക്ടർസ് ഫോറം വൈസ് പ്രസിഡന്റും കുവൈത്ത് കാൻസർ സെന്ററിലെ ഓങ്കോളജിസ്റ്റുമായ ഡോ. സുശോവന സുജിത് നായർ നേതൃത്വം നൽകി. സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന കാൻസർ സ്തനാർബുദമാണ്. തുടക്കത്തിൽ കണ്ടെത്തുന്ന സ്തനാർബുദം പൂർണമായും ചികിത്സിച്ച് ഭേദപ്പെടുത്താമെന്നും ഡോ. സുശോവന പറഞ്ഞു.
ശരീരത്തിലെ മാറ്റങ്ങൾ നിരന്തരം നിരീക്ഷിക്കണമെന്നും ഉണർത്തി. നിരവധി വനിതകൾ പങ്കെടുത്ത ക്യാമ്പിൽ അംഗങ്ങളുടെ സംശയങ്ങൾക് ഡോ. സുശോവന മറുപടി നൽകി. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന ക്യാമ്പ് സാരഥി പ്രസിഡന്റ് എം.പി. ജിതേഷ് ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൻ ബിജി അജിത്കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിനോദ് ചീപ്പാറയിൽ ആശംസ നേർന്നു. വനിത വേദി സെക്രട്ടറി പാർവതി അരുൺപ്രസാദ് സ്വാഗതവും ട്രഷറർ ട്വിൻറു വിനീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.