കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അപലപിച്ചു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിലും നിരവധി പേർക്ക് പരിക്കേറ്റതിലും അനുശോചനം രേഖപ്പെടുത്തി.
യു.എസ് സന്ദർശനത്തിനെത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹുമായി റൂബിയോ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് പ്രസ്താവനയിൽ പറഞ്ഞു.
കുവൈത്തിന്റെ സുരക്ഷക്കും, ഇറാൻ ആണവായുധം സ്വന്തമാക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും, ഹുർമുസ് കടലിടുക്ക് വഴിയുള്ള നാവിഗേഷൻ പുന:സ്ഥാപിക്കുന്നതിനുമുള്ള അമേരിക്കയുടെ പ്രതിബദ്ധത മാർക്കോ റൂബിയോ ആവർത്തിച്ചു. പ്രയാസകരമായ ഈ സമയത്ത് ഞങ്ങൾ കുവൈത്ത് ജനതക്കൊപ്പം നിൽക്കുന്നു എന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.