കുവൈത്ത് വിമാനത്താവളം ആക്രമണം: പരിക്കേറ്റത് 13 ഇന്ത്യക്കാർക്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ചയുണ്ടായ വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റത് 13 ഇന്ത്യക്കാർക്ക്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവരെ കഴിഞ്ഞ ദിവസം കുവൈത്തിലെ ഇന്ത്യൻ അംബസഡർ പരമിത ത്രിപതി സന്ദർശിച്ചിരുന്നു. പരിക്കേറ്റവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ അംബാസഡർ സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകിയിട്ടുണ്ട്. ചികിൽസയിൽ ഉള്ളവർ കഴിയുന്ന ആശുപത്രികളുമായും പരിക്കേറ്റവരുടെ കുടുംബങ്ങളുമായും എംബസി ബന്ധം നിലനിർത്തുന്നുണ്ട്.

അപകടത്തിൽ മരിച്ച മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദിന്റെ മൃതദേഹം വെള്ളിയാഴച നാട്ടിലെത്തിച്ചു. നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച രാത്രിയാണ് കുവൈത്തിൽ നിന്ന് മൃതദേഹം നാട്ടിലേക്ക് അയച്ചത്.

ആക്രമണത്തിൽ മൊത്തം 63 പേർക്ക് പരിക്കേറ്റിരുന്നു. യാത്രക്കായി വിമാനത്താവളത്തിൽ എത്തിയവർ, വിമാനത്താവള ജീവനക്കാർ എന്നിവർക്കാണ് പരിക്കേറ്റത്. വിവിധ കഷ്ണങ്ങൾ ശരീരത്തിൽ പതിച്ചവ, സ്ഫോടനവുമായി ബന്ധപ്പെട്ട പരിക്കുകൾ, ഒടിവുകൾ, തലക്ക് പരിക്കുകൾ, തലച്ചോറിലെ രക്തസ്രാവം, അംഗഛേദം, പുക ശ്വസിച്ചതു മൂലമുള്ള കേസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആശുപത്രിയിൽ കഴിയുന്നവർക്ക് മികച്ച ചികിൽസ നൽകിവരുന്നുണ്ട്.

Tags:    
News Summary - Kuwait airport attack: 13 Indians injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.