Posted On
date_range Updated On
date_range സാരഥി ഒാണാഘോഷം റദ്ദാക്കി; ദുരിതാശ്വാസത്തിന് 50 ലക്ഷം സമാഹരിക്കും
കുവൈത്ത് സിറ്റി: കേരളത്തിൽ പ്രളയദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിെൻറ ഭാഗമായി ‘സാരഥി’ അടുത്തയാഴ്ച നടത്താനിരുന്ന ഒാണാഘോഷം വേണ്ടെന്നുവെച്ചു. ദുരിതബാധിതരെ സഹായിക്കാൻ 50 ലക്ഷം രൂപ സമാഹരിക്കാൻ തീരുമാനിച്ചു. ആദ്യ ഘട്ടമെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുലക്ഷം രൂപ കൈമാറി. സാരഥി കുവൈത്ത് പ്രസിഡൻറ് കെ.വി. സുഗുണൻ മുഖ്യമന്ത്രി പിണറായി വിജയനാണ് തുക കൈമാറിയത്. ഹരീന്ദ്രൻ എം.എൽ.എ, സാരഥി ട്രഷറർ സി.വി. ബിജു, സാരഥി ട്രസ്റ്റ് സെക്രട്ടറി സജീവ് കുമാർ, വൈസ് ചെയർമാൻ ബിജു ഗംഗാധരൻ, ഡി.രവി, ബിജു പാറശാല എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.