സാന്ത്വനം കുവൈത്ത് പാലിയേറ്റിവ് കെയർ ആൻഡ് കമ്യൂണിറ്റി സെന്റർ ശിലാസ്ഥാപന ചടങ്ങ്
കുവൈത്ത് സിറ്റി: സാന്ത്വനം കുവൈത്തിന്റെ സ്പെഷൽ പ്രൊജക്ടിന്റെ ഭാഗമായി ഇടുക്കി പീരുമേട് പശുപ്പാറയിൽ പാലിയേറ്റീവ് കെയർ ആൻഡ് കമ്യൂണിറ്റി സെന്റർ നിർമിക്കുന്നു.
പശുപ്പാറ കവലയിൽ സ്വന്തമായുള്ള സ്ഥലത്ത് പശുപ്പാറ പീപ്ൾസ് ക്ലബിന്റെ സഹകരണത്തോടെയാണ് നിർമാണം. 30 ലക്ഷത്തോളം രൂപ നിർമാണ ചെലവ് പ്രതീക്ഷിക്കുന്നതായി സാന്ത്വനം കുവൈത്ത് അറിയിച്ചു.
സെന്ററിന്റെ ശിലാസ്ഥാപനം വാഴൂർ സോമൻ എം.എൽ.എ നിർവഹിച്ചു. സാന്ത്വനം കുവൈത്ത് മുൻ പ്രസിഡന്റ് പി.എൻ. ജ്യോതിദാസ് അധ്യക്ഷത വഹിച്ചു.
ഓഡിറ്റർ സുനിൽ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.നിക്സൺ, വാർഡ് മെമ്പർ ലീലാമ്മ ജോസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് സത്യൻ, ബിനി അച്ചൻകുഞ്ഞ്, ആർ.ബാലകൃഷ്ണൻ, എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് കെ.കെ. കേശവൻ, പശുപ്പാറ പീപ്ൾസ് ക്ലബ് വൈസ് പ്രസിഡന്റ് എം. കെ.സാനു, ബിൽഡിങ് കമ്മിറ്റി കൺവീനർ ആർ.രാജൻ, പി.പി.സി സെക്രട്ടറി പ്രതീഷ് എസ്. വിജയൻ, പ്രത്യാശ വനിത എസ്.എച്ച്.ജി സെക്രട്ടറി പുഷ്പകല കണ്ണൻ, ഒരുമ പുരുഷ എസ്.എച്ച്.ജി സെക്രട്ടറി മനു കോശി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
കേരളത്തിലെ മറ്റു ജില്ലകളിലും വോളന്ററി ഓർഗനൈസേഷനുകളുമായി ചേർന്ന് ഇത്തരം സ്ഥാപനങ്ങൾ നിർമിച്ച് നാടിനു സമർപ്പിക്കുമെന്ന് സാന്ത്വനം കുവൈത്ത് പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.