'സാന്ത്വനം കുവൈത്ത്' വാർഷിക സുവനീറുമായി ഭാരവാഹികൾ
കുവൈത്ത് സിറ്റി: ജീവകാരുണ്യ പ്രവർത്തനരംഗത്തെ സജീവമായി പ്രവർത്തിക്കുന്ന 'സാന്ത്വനം കുവൈത്ത്' 23ാം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് ജ്യോതിദാസ് പി.എൻ അധ്യക്ഷത വഹിച്ചു. ഡോ.തോമസ് കോശി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിതിൻ ജോസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സന്തോഷ് ജോസഫ് സാമ്പത്തിക റിപ്പോർട്ടും സുനിൽ ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
കഴിഞ്ഞ വർഷം 1830 അംഗങ്ങളുടെ പിന്തുണയോടെ, 1,555 രോഗികൾക്ക് ഒരു കോടി 50 ലക്ഷം രൂപയുടെ ചികിത്സാ-സഹായ പദ്ധതികൾ നടപ്പിലാക്കി. 23 വർഷത്തിനിടെ 17,643 രോഗികൾക്കായി 16.90 കോടിയിലേറെ രൂപ ചികിത്സാ-വിദ്യാഭ്യാസ-കുടുംബ-ദുരിതാശ്വാസ സഹായം നൽകിയതായും ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ വർഷം കേരളത്തിലെ 14 ജില്ലകളിലുമുള്ള അഗതി മന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ, സ്പെഷൽ സ്കൂളുകൾ, ആദിവാസി കോളനികൾ എന്നിവിടങ്ങളിൽ ഓണസദ്യയും ഓണക്കോടിയും ഓണകിറ്റും നൽകി.
കാസർകോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള ഫിസിയോതെറാപ്പി-റീഹാബിലിറ്റേഷൻ സെന്റർ നിർമാണം അവസാന ഘട്ടത്തിലാണ്. 35 ലക്ഷം രൂപ ചെലവിൽ ഇടുക്കി പശുപ്പാറയിൽ പാലിയേറ്റിവ് കമ്യൂണിറ്റി സെന്റർ നിർമിക്കും.
വാർഷിക സുവനീർ ‘സ്മരണിക 2023’ സജി ജോസ് പ്രകാശനം ചെയ്തു. ബിജി തോമസ് ഏറ്റുവാങ്ങി. പി.സന്തോഷ് കുമാർ സ്വാഗതവും അനിൽ കുമാർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി രാജേന്ദ്രൻ മുള്ളൂർ (പ്രസി), എസ്.സന്തോഷ് കുമാർ (ജന.സെക്ര), വിനോദ് കുമാർ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.