സൗഹൃദവേദി സാൽമിയ ഓണാഘോഷ പരിപാടിയിൽ സൗഹൃദവേദി പ്രസിഡന്റ് മനോജ് പരിമണം സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സാൽമിയ സൗഹൃദ വേദി സൗഹൃദ ഓണാഘോഷം സാൽമിയ സെൻട്രൽ ഹാളിൽ നടന്നു. സൗഹൃദങ്ങൾ പുതുക്കിയും, കലാ പ്രകടനങ്ങൾ അവതരിപ്പിച്ചും, ഓണ സദ്യയുണ്ടും മനുഷ്യർ ഒന്നാണെന്ന സന്ദേശം അംഗങ്ങൾ പരസ്പരം കൈമാറി.
പ്രസിഡന്റ് മനോജ് പരിമണം അധ്യക്ഷത വഹിച്ചു. ഫൈസൽ ബാബു, ഈസ എന്നിവർ പ്രാർഥനാ-സൗഹൃദ ഗാനം ആലപിച്ചു. ഷുക്കൂർ വണ്ടൂർ രചനയും സംവിധാനവും നിർവഹിച്ച ഓണത്തെ ആധുനികതയിലൂടെ ദൃശ്യവത്കരിച്ച സ്കിറ്റും അവതരിപ്പിച്ചു. ഫാറൂഖ് ശർക്കി, ഫൈസൽ ബാബു ചാവക്കാട്, അൻസാർ മാള, റിയാസ് വളാഞ്ചേരി, ആസിഫ് വി ഖാലിദ്, ഈസ എന്നിവർ വേഷമിട്ടു.
സൗഹൃദ വേദി ഓണാഘോഷ സദസ്
മുസ്തഫ അബൂബ്, നസീർ കൊച്ചി, റസിയ, യൂസുഫ്, ഷീജ കുര്യാക്കോസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജനിയ ആൻഡ് ടീം, ജെസ് വിൻ, ഇവാൻ എന്നിവർ നൃത്തം അവതരിപ്പിച്ചു. അജയ് നായർ, ജോർജ്ജ് പയസ്, സക്കീർ ഹുസൈൻ തുവ്വൂർ എന്നിവർ ഓണ സന്ദേശങ്ങൾ നൽകി.
സഫ് വാൻ നിസ്താർ പരിപാടി ഏകോപിച്ചു. കെ.ഐ.ജി ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ, സെക്രട്ടറി നിസാർ കെ. റഷീദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സൗഹൃദ വേദി സാൽമിയ സെക്രട്ടറി അനീഷ ജേക്കബ് സ്വാഗതവും പ്രോഗ്രാം കൺവീനർ അമീർ കാരണത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.