സാ​ൽ​മി​യ റൈ​ഡേ​ഴ്സ് ക്രി​ക്ക​റ്റ് ജേ​താ​ക്ക​ളാ​യ ടീം ​മെ​ൻ ഇ​ൻ ബ്ലൂ

സാൽമിയ റൈഡേഴ്സ് ക്രിക്കറ്റ്: ടീം മെൻ ഇൻ ബ്ലൂ ജേതാക്കൾ

കുവൈത്ത് സിറ്റി: സാൽമിയ റൈഡേഴ്സ് ക്രിക്കറ്റ് ടൂർണമെന്റ് നാലാം സീസണിൽ ടീം മെൻ ഇൻ ബ്ലൂ ജേതാക്കളായി. ഹണ്ടേഴ്സ് കുവൈത്തിനെ കീഴടക്കിയാണ് വിജയം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മെൻ ഇൻ ബ്ലൂ 16 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹണ്ടേഴ്സ് കുവൈത്തിന് 119 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മെൻ ഇൻ ബ്ലൂ താരം ഗുർപ്രീത് സിങ് നിർമൽ ഫൈനലിൽ മാൻ ഓഫ് ദി മാച്ചായി. മികച്ച ബാറ്റ്സ്മാനായി ഹണ്ടേഴ്സ് കുവൈത്തിന്റെ രവിന്ദു നടേശനെയും മികച്ച ബൗളറായും പ്ലയർ ഓഫ് ദി ടൂർണമെന്റായും ഹംസ ഇലവന്റെ തൗഫീഖിനെയും തിരഞ്ഞെടുത്തു.

ചാമ്പ്യന്മാർക്കും റണ്ണേഴ്സ് അപ്പിനുമുള്ള കാഷ് പ്രൈസും ട്രോഫിയും ബദർ അൽസമാ മാർക്കറ്റിങ് എക്‌സിക്യൂട്ടിവ് അബ്ദുൽ ഖാദർ കൈമാറി. മികച്ച അഞ്ച് ബാറ്റ്സ്മാൻ, ബൗളർ, മികച്ച ഫീൽഡർ, മികച്ച വിക്കറ്റ് കീപ്പർ, കൂടുതൽ സിക്‌സറുകൾ, ഫോറുകൾ, ഫൈനൽ മാൻ ഓഫ് ദി മാച്ച്, സെമി ഫൈനൽ മാൻ ഓഫ് ദി മാച്ച്, ബെസ്റ്റ് സപ്പോർട്ട്, ഫെയർപ്ലേ, എമർജിങ് ടീം, ഫസ്റ്റ് ഹാട്രിക്, ഫസ്റ്റ് സെഞ്ച്വറി, എന്നീ വിഭാഗങ്ങളിലും അവാർഡുകൾ നൽകി.

സാൽമിയ റൈഡേഴ്സ് ക്രിക്കറ്റ് ലീഗ് മാനേജർ വിഷ്ണു നടേഷ്, ചെയർമാൻ അൻഷാദ് അബൂസാലി, പ്രസിഡന്റ് നഹാസ് നസീർ, രക്ഷാധികാരി അനസ്, സാബിത്ത്, അജ്മൽ, കൃഷ്ണകുമാർ, അപ്പു, സുധീർ, രിംഷൻ, ഷഫീർ, ജിജേഷ്, സജാദ്, ഷംനാദ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Salmia Raiders Cricket: Team Men In Blue Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.