സ്വകാര്യ സ്ഥാപനങ്ങളിൽ ശമ്പള കാലതാമസം അനുവദിക്കില്ല

കുവൈത്ത് സിറ്റി: സ്വകാര്യ സ്ഥാപനങ്ങൾക്ക് ശമ്പള കാലതാമസം അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് . പ്രവാസി തൊഴിലാളികളുടെ വേതനം സമയത്ത് നൽകുന്നുവെന്ന് ഉറപ്പാക്കാൻ കർശന നിരീക്ഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

ശമ്പളത്തിൽ കാലതാമസം വന്നാൽ കമ്പനികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. നിയമം പ്രകാരം ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ശമ്പളം നൽകണം. തൊഴിലാളികളുടെ അവകാശ സംരക്ഷണമാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Salary delays will not be allowed in private institutions.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.