കുവൈത്ത് സിറ്റി: സന്നദ്ധ സേവനരംഗത്ത് കരുത്ത് തെളിയിച്ച് ‘സബാഹ് ഫാൽക്കൻസ്’ ടീം നാലാം വർഷത്തിലേക്ക്. ആഭ്യന്തര മന്ത്രാലയം, അഗ്നിശമന സേന, ആംബുലൻസ് സർവിസ് എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന 40 അംഗ സംഘമാണിത്. 2014ൽ മുഹമ്മദ് അൽ ഹജ്രിയാണ് കൂട്ടായ്മ രൂപവത്കരിച്ചത്. അപകടങ്ങളോ അത്യാവശ്യമോ ഉണ്ടായാൽ ‘സേന’ പാഞ്ഞെത്തും. രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളും ഇവരുടെ പക്കലുണ്ട്. മരുഭൂമിയിൽ ചക്രം പൂണ്ടുപോയ വാഹനങ്ങളെ എത്രയോ തവണ ഇവർ വലിച്ചുകയറ്റിയിട്ടുണ്ട്. കുട്ടികളും മുതിർന്നവരും സംഘത്തിലുണ്ട്. രാജ്യത്ത് നല്ലൊരു സേവന സംസ്കാരം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൂട്ടായ്മക്ക് സർക്കാർ എല്ലാവിധ പ്രോത്സാഹനങ്ങളും നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.