കുവൈത്ത് സിറ്റി: പ്രകൃതി സംരക്ഷണ കേന്ദ്രമായ സബാഹ് അൽ അഹമ്മദ് പരിസ്ഥിതി കേന്ദ്രത്തിലെ സംരക്ഷിത മേഖലയില്‍ പ്രവേശിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലക്ക്. പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം ഇത്തരം പ്രദേശങ്ങളില്‍ അനധികൃതമായി കടക്കുന്നത് കുറ്റമാണ്.
നിയമലംഘനം നടത്തുന്ന സ്വദേശി-വിദേശി പൗരന്മാർക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 12 ശതമാനത്തിലധികം പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളും അനുബന്ധ ഇക്കോ പാര്‍ക്കുകളുമാണ്. ഇതില്‍ എട്ട് വന്യജീവി കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 10 എണ്ണം സംരക്ഷിത മേഖലയാണ്.
അല്‍ ഖവൈസത്ത് റിസര്‍വ്, സബാഹ് അല്‍ അഹമ്മദ് നേച്ചര്‍ റിസര്‍വ്, അല്‍ സുലൈബിഖാത് ഗള്‍ഫ് റിസര്‍വ്, ഉമ്മു നാഗ റിസര്‍വ്, ഉമ്മു ഖാദിര്‍ റിസര്‍വ്, വാദി അല്‍ ബാറ്റിന്, അല്‍ ഹുവൈംലിയ റിസര്‍വ്, സാദ് റിസര്‍വ് എന്നിവയാണ് പ്രധാന റിസർവുകൾ. കൂടാതെ, അല്‍ ലിയ പ്രദേശത്തും അല്‍ ഖുറൈന്‍ ജില്ലയിലും വന്യജീവി കേന്ദ്രങ്ങളുമുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരോധിത മേഖലയില്‍ അനധികൃതമായി പ്രവേശിച്ച നിരവധി പേര്‍ക്കെതിരെ കേസെടുത്തിരുന്നു.
സബാഹ് അൽ അഹമ്മദ് നേച്ചർ റിസർവ്
ജഹ്റ നഗരത്തിന്റെ വടക്കൻ ഭാഗത്തുള്ള വന്യജീവി സങ്കേതമാണ് സബാഹ് അൽ അഹമ്മദ് നേച്ചർ റിസർവ്. മരുപ്രദേശവും പച്ചപ്പും നിറഞ്ഞ ഇടം. വന്യജീവികളെയും പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത് സ്ഥാപിച്ചത്. ഒട്ടകങ്ങൾ, വന്യജീവികൾ എന്നിവ കാണപ്പെടുന്ന നേച്ചർ റിസർവ് പക്ഷി നിരീക്ഷകരുടെയും പ്രഫഷനൽ ഫോട്ടോഗ്രാഫർമാരുടെയും പ്രധാന ഇടമാണ്. വിവിധയിനം ദേശാടന പക്ഷികളും എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.