കുവൈത്ത് സിറ്റി: യു.എസ് ഡോളറിനെതിരെ രൂപ റെക്കോർഡ് തകർച്ച നേരിട്ടതോടെ വിനിമയ നിരക്കിൽ കുതിച്ചുയർന്ന് കുവൈത്ത് ദീനാർ. തിങ്കളാഴ്ച ഡോളറുമായുള്ള വിനിമയ നിരക്കിൽ 34 പൈസ ഇടിഞ്ഞ് രൂപ 89.79 എന്ന നിലയിലെത്തി. 89.53 എന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ എക്കാലത്തെയും താഴ്ചന്ന നിലവാരമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.
രൂപയുടെ മൂല്യം താഴ്ന്നതോടെ രൂപയുമായുള്ള വിനിമയ നിരക്കിൽ കുവൈത്ത് ദീനാർ അടക്കമുള്ള ജി.സി.സി കറൻസികൾ കുതിച്ചുകയറി. ചൊവ്വാഴ്ച ഒരു കുവൈത്ത് ദീനാറിന് 293 ഇന്ത്യൻ രൂപക്കുമുകളിൽ എത്തി. രൂപയുമായുള്ള വിനിമയ നിരക്കിൽ കുവൈത്ത് ദീനാറിന്റെ അടുത്തിടെയുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണിത്.
യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റൈൻ കറൻസികളിലും രൂപയുമായുള്ള വിനിമയത്തിൽ ചൊവ്വാഴ്ച വലിയ കുതിപ്പുണ്ടായി. ശമ്പളം കിട്ടുന്ന സമയത്ത് മാസത്തിന്റെ തുടക്കത്തിൽ ഉണ്ടായ നിരക്ക് ഉയർച്ച മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഗുണകരമായി. അനുകൂല സാഹചര്യം മുതലെടുത്ത് മിക്ക പ്രവാസികളും നാട്ടിലേക്ക് പണമയക്കാൻ ഈ സമയം ഉപയോഗപ്പെടുത്തി. ഉയരുന്ന വ്യാപാരകമ്മി, ഇന്ത്യ-യു.എസ് വ്യാപാര കറാറിലെ കാലതാമസം, പരിമിതമായ കേന്ദ്ര ബാങ്ക് ഇടപെടൽ എന്നിവയാണ് രൂപയുടെ മൂല്യത്തകർച്ചക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.