രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് കമ്മിറ്റി ത്രൈവ് ഇൻ പരിപാടി ഐ.സി.എഫ് പ്രസിഡന്റ്
അബ്ദുൽ ഹകീം ദാരിമി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഉപഘടകമായ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സംഘടനയുടെ മുപ്പതാം വാർഷികം ആഘോഷിക്കുന്നു. 1993ൽ ഗൾഫ് രാഷ്ട്രങ്ങളിൽനിന്ന് പ്രവർത്തനങ്ങൾ തുടങ്ങിയ സംഘടന തെക്കനേഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിച്ചുകൊണ്ടാണ് മുപ്പതാം വാർഷികത്തിലേക്ക് കടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. മുപ്പതാം വാർഷികത്തിന്റെ ഭാഗമായി ആറു മാസം നീണ്ടുനിൽക്കുന്ന പ്രത്യേക പദ്ധതി പ്രവർത്തനങ്ങൾ നടപ്പാക്കും.
ആർ.എസ്.സി മുപ്പതാം വാർഷിക സമ്മേളന പ്രഖ്യാപനം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഓൺലൈനായി നിർവഹിച്ചു. ത്രൈവ് ഇൻ എന്ന ശീർഷകത്തിൽ മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ നടന്ന കുവൈത്ത് നാഷനൽ തല പ്രഖ്യാപന സംഗമം ഐ.സി.എഫ് കുവൈത്ത് പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി ഉദ്ഘാടനം ചെയ്തു. പ്രവാസി രിസാലയുടെ നാൾവഴികളും ദൗത്യവും ഉൾക്കൊള്ളിച്ച ‘രിസാല ഓർബിറ്റ്’ സെഷന് രിസാല ബുക്സ് ഡയറക്ടറേറ്റ് അംഗം അബൂബക്കർ സിദ്ദീഖ് കൂട്ടായി നേതൃത്വം നൽകി. രിസാല അപ്ഡേറ്റ് കാമ്പയിൻ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. ഐ.സി.എഫ് കുവൈത്ത് ജനറൽ സെക്രട്ടറി അബ്ദുല്ല വടകര സന്ദേശ പ്രഭാഷണം നടത്തി. ശിഹാബ് വാരം കാമ്പയിൻ പദ്ധതി ഹൈലൈറ്റ്സ് അവതരിപ്പിച്ചു. സൈതലവി തങ്ങൾ, അഹ്മദ് കെ. മാണിയൂർ, അഡ്വക്കറ്റ് തൻവീർ, അബു മുഹമ്മദ്, സക്കരിയ്യ ആനക്കൽ, ഹാരിസ് പുറത്തീൽ എന്നിവർ അഭിവാദ്യമർപ്പിച്ചു. ആർ.എസ്.സി കുവൈത്ത് ജനറൽ സെക്രട്ടറി അൻവർ കാസർകോട് ആമുഖവും അബു താഹിർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.