?????????????? ???????? ????????? ????????? ???????????? ?????????? ???????? ?????????????? ???????????????

റെസ്​റ്റാറൻറ്​ ജീവനക്കാർക്ക് ആശ്വാസവുമായി റോക് 

കുവൈത്ത്​ സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന റെസ്​റ്റാറൻറ്​ ജീവനക്കാർക്കും ഭക്ഷണത്തിന്​ പ്രയാസപ്പെടുന്ന മറ്റു തൊഴിലാളികൾക്കും  കുടുംബങ്ങൾക്കുമായി റെസ്​റ്റാറൻറ്​ ഓണേഴ്‌സ് അസോസിയേഷൻ കുവൈത്ത്​ നടപ്പാക്കിയ ഭക്ഷണ കിറ്റ് വിതരണ പദ്ധതിക്ക് തുടക്കം.
 മലയാളി റെസ്​റ്റാറൻറ്​ മേഖല പൂർണമായി അടച്ചിടേണ്ടി വന്ന സാഹചര്യത്തിൽ ഭക്ഷണത്തി​​െൻറ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് റോക്​ റമദാൻ ഭക്ഷണപദ്ധതി ആവിഷ്കരിച്ചത്. ആദ്യഘട്ട വിതരണോദ്​ഘാടനം വൈസ് ചെയർമാൻ അബു കോട്ടയിൽ, കൺവീനർ ഹയ മുഹമ്മദിന് നൽകി നിർവഹിച്ചു.

പ്രസിഡൻറ്​ എം.സി. നിസാർ, സെക്രട്ടറിമാരായ ഷാഫി മഫാസ്, അനസ്, ഉന്നത സമിതി അംഗങ്ങളായ കമറുദ്ദീൻ, റഷീദ്, എക്സിക്യൂട്ടിവ് അംഗങ്ങളായ നൗഷാദ് റൂബി, റഫീഖ്​​, ബഷീർ, നവാസ്, റമദാൻ ഭക്ഷണകിറ്റ് പദ്ധതിക്കായി രൂപവത്​കരിച്ച പ്രത്യേക സമിതി അംഗങ്ങളായ ശംസു ചിറക്കാത്ത്, ബാബു മുഹമ്മദ്, യൂനുസ്, നാസർ പട്ടാമ്പി, മുഫീദ് എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - rock-food kit-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.