ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​​ങ്കെ​ടു​ക്കു​ന്ന കു​വൈ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ

ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും

കു​വൈ​ത്ത് സി​റ്റി: യു.​എ​സി​ൽ ന​ട​ക്കു​ന്ന റോ​ബോ​ട്ടി​ക്‌​സ് ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൂ​ന്ന് ടീ​മു​ക​ളും ഒ​രു മി​ഡി​ൽ സ്‌​കൂ​ൾ ടീ​മു​മാ​ണ് കു​വൈ​ത്തി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കു​ക​യെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കു​വൈ​ത്ത് നാ​ഷ​ന​ൽ റോ​ബോ​ട്ടി​ക്‌​സ് മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ടീ​മു​ക​ളാ​ണ് ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.

ഏ​പ്രി​ൽ 25 മു​ത​ൽ മേ​യ് മൂ​ന്നു വ​രെ ടെ​ക്സ​സി​ലെ ഡാ​ള​സി​ലാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്. ബോ​ട്സ കോം​ബാ​ട്, റോ​ബോ റൈ​സ്, ഡ്രോ​ണ്‍ റൈ​സി​ങ്, ഇ​ന്നോ​വേ​ഷ​ന്‍ തു​ട​ങ്ങി നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും. 40 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 1,800 ടീ​മു​ക​ൾ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കും. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ലെ കു​വൈ​ത്തി വി​ദ്യാ​ര്‍ഥി​ക​ളു​ടെ സാ​ന്നി​ധ്യം രാ​ജ്യ​ത്ത് റോ​ബോ​ട്ടി​ക്സ്, ആ​ര്‍ട്ടി​ഫി​ഷ​ല്‍ ഇ​ന്റ​ലി​ജ​ന്‍സ് രം​ഗ​ത്ത് കൂ​ടു​ത​ല്‍ പേ​രെ ആ​ക​ര്‍ഷി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags:    
News Summary - Robotics World Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.