എ​ണ്ണ​വി​ല വ​ർ​ധ​ന: കു​വൈ​ത്തി​ന്റെ ബ​ജ​റ്റ്​ ക​മ്മി കു​റ​യും

കു​വൈ​ത്ത്​ സി​റ്റി: പെ​ട്രോ​ളി​യം വി​ല വ​ർ​ധി​ച്ച​തോ​ടെ കു​വൈ​ത്തി​​ന്റെ ബ​ജ​റ്റ്​ ക​മ്മി കു​റ​യും. ബാ​ര​ലി​ന്​ 65 ഡോ​ള​ർ വി​ല ക​ണ​ക്കാ​ക്കി​യാ​ണ്​ കു​വൈ​ത്ത്​ ബ​ജ​റ്റ്​ ത​യാ​റാ​ക്കി​യ​ത്. ഇ​പ്പോ​ൾ വി​ല 110 ഡോ​ള​റി​നു​ മു​ക​ളി​ലാ​ണ്. ബാ​ര​ലി​ന്​ 90 ഡോ​ള​റി​നു​ മു​ക​ളി​ൽ സ്ഥി​ര​മാ​യി ല​ഭി​ച്ചാ​ൽ ബ​ജ​റ്റ്​ ക​മ്മി​യി​ല്ലാ​തെ ബ്രേ​ക്ക്​ ഇ​വ​നി​ൽ എ​ത്തും. ഇ​പ്പോ​ഴ​ത്തെ വി​ല​ക്ക​യ​റ്റം റ​ഷ്യ, യു​ക്രെ​യ്​​ൻ യു​ദ്ധ​പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​താ​ണെ​ന്നും ഇ​ത്​ സ്ഥി​ര​മാ​യി നി​ൽ​ക്കി​ല്ലെ​ന്നു​മാ​ണ്​ അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ.

119 ദീ​നാ​റി​നു​ മു​ക​ളി​ൽ എ​ത്തി​യ എ​ണ്ണ​വി​ല ക​ഴി​ഞ്ഞ​ദി​വ​സം ആ​റു​ ഡോ​ള​റി​ലേ​റെ കു​റ​ഞ്ഞു. ഒ​രു ദി​വ​സം 10​ ഡോ​ള​റി​ലേ​റെ വ​ർ​ധി​ക്കു​ക​യും പി​റ്റേ​ദി​വ​സം ആ​റു​ ഡോ​ള​റി​ലേ​റെ കു​റ​യു​ക​യും ചെ​യ്യു​ന്ന​വി​ധം വ​ലി​യ ചാ​ഞ്ചാ​ട്ട​മാ​ണ്​ ഇ​പ്പോ​ൾ കാ​ണു​ന്ന​ത്. ബ​ജ​റ്റ്​ ക​മ്മി​യും ലി​ക്വി​ഡി​റ്റി ക്ഷാ​മ​വും പ​രി​ഹ​രി​ക്കാ​ൻ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ ചെ​ല​വു ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ൾ പി​ന്തു​ട​രു​ന്നു.

പ്രി​ൻ​റി​ങ്, സെ​ക്യൂ​രി​റ്റി, ശു​ചീ​ക​ര​ണ സേ​വ​നം, ​യാ​ത്ര​ക​ൾ, ഹോ​ട്ട​ൽ, ഡേ​റ്റ എ​ൻ​ട്രി സ​ർ​വി​സ്, പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ, ഹോ​സ്​​പി​റ്റാ​ലി​റ്റി, പാ​ർ​ട്ടി​ക​ൾ, പ​ര​സ്യം, സ​മ്മാ​നം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലെ അ​ധി​ക​ചെ​ല​വ് ഒ​ഴി​വാ​ക്കാ​ൻ ധ​ന​മ​ന്ത്രാ​ല​യം നി​​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന്​ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​ത്​ എ​ണ്ണ​വി​ല മു​ഖ്യ​വ​രു​മാ​ന​മാ​യി കാ​ണു​ന്ന കു​വൈ​ത്ത്​ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക്​ വ​ൻ പ്ര​തി​സ​ന്ധി​യാ​ണ്​ സൃ​ഷ്​​ടി​ച്ച​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.