കുവൈത്ത് സിറ്റി: ചെറിയ പെരുന്നാൾ അവധിക്കാലത്ത് ആൾക്കൂട്ട ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. നിരവധി പേർ ഒത്തുകൂടുന്നതിനാൽ നാടകം, വിവാഹങ്ങൾ, സംഗീതകച്ചേരികൾ എന്നിവ ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നിയന്ത്രണം. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഒത്തുചേരലുകൾ പരിമിതപ്പെടുത്തി മുൻകരുതൽ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഈ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.നിലവിലെ സാഹചര്യം കണക്കിലെടുത്ത്, സുരക്ഷാ സംഭവവികാസങ്ങൾ മന്ത്രാലയം നിരീക്ഷിച്ച് വരികയാണെന്നും സമൂഹത്തിന്റെയും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ നിലനിർത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. നിർദ്ദേശങ്ങൾ പാലിക്കാനും അധികാരികളുമായി സഹകരിക്കാനും ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിന് ദേശീയ ഉത്തരവാദിത്തം പ്രകടിപ്പിക്കാനും പൊതുതാൽപ്പര്യത്തിന് മുൻഗണന നൽകാനും ആഹ്വാനം ചെയ്യുകയും ചെയ്തു.

Tags:    
News Summary - Restrictions on plays, weddings, and concerts; no mass celebrations during Eid holidays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.