കുവൈത്ത് സിറ്റി: കനത്ത ചൂട് കണക്കിലെടുത്ത് രാജ്യത്ത് ഇന്നു മുതൽ പുറം തൊഴിലുകൾക്ക് നിയന്ത്രണം. ആഗസ്റ്റ് 31 വരെ രാവിലെ 11 നും വൈകുന്നേരം നാലിനും ഇടയിലാണ് നിയന്ത്രണം.
തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. തൊഴിലാളികൾക്ക് തണുത്ത വെള്ളം, പ്രഥമശുശ്രൂഷാ ഉപകരണങ്ങൾ, അനുയോജ്യമായ ഇടവേളകൾ എന്നിവയും ഒരുക്കണം. കനത്ത ചൂടിൽ തൊഴിലാളികൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധുമുട്ടികൾ, നിർജലീകരണം എന്നിവ ഒഴിവാക്കുന്നതിനാണ് നിയന്ത്രണം. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശന പരിശോധന നടത്തും. നിയമ ലംഘിക്കുന്നവർ കർശന നടപടികൾ നേരിടേണ്ടിവരും.
ഡെലിവറി ബൈക്കുകൾക്കും ബാധകം
കുവൈത്ത് സിറ്റി: പുറം ജോലികൾ നിരോധിച്ചുകൊണ്ടുള്ള പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ തീരുമാനം കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം തൊഴിലുടമകളെയും കമ്പനികളെയും ഉണർത്തി.
കടുത്ത വേനൽക്കാല ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കലുമാണ് ഈ നടപടി വഴി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
ഡെലിവറി കമ്പനികൾ ഉപയോഗിക്കുന്ന ബൈക്കുകൾക്കും നിയമം ബാധകമാണ്. വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് പിഴയും നിയമനടപടിയും നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തൊഴിൽ നിയമങ്ങൾ പാലിക്കാത്തവരോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.