കു​​വൈ​ത്തി​ൽ റ​സ്​​​റ്റാ​റ​ൻ​റു​ക​ൾ​ക്ക്​ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കാം

കു​വൈ​ത്ത്​ സി​റ്റി: കു​​വൈ​ത്തി​ൽ റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്ക്​ 24 മ​ണി​ക്കൂ​റും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി മു​നി​സി​പ്പ​ൽ മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ൽ മ​ൻ​ഫൂ​ഹി വ്യ​ക്​​ത​മാ​ക്കി. റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലെ ക​ട​ക​ൾ​ക്ക്​ രാ​ത്രി 12 വ​രെ പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന​താ​ണ്. ശീ​ഷ​ക​ൾ​ക്ക്​ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല.

സ്​​പോ​ർ​ട്​​സ്​ അ​ക്കാ​ദ​മി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച​ ചെ​യ്​​തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ഷോ​പ്പി​ങ്​ കോം​പ്ല​ക്​​സു​ക​ളി​ലെ പ്രാ​ർ​ഥ​ന മു​റി​ക​ൾ​ക്ക്​ ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​യി പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യ​താ​ണ്​ മ​റ്റൊ​രു പ്ര​ധാ​ന തീ​രു​മാ​നം. മ​സാ​ജ്​ പാ​ർ​ല​റു​ക​ൾ​ക്കും പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.