മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസയും റസ്റ്റാറന്റ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഷബീർ മണ്ടോളിയും ധാരണപത്രം കൈമാറുന്നു

റസ്റ്റാറന്റ് ഓണേഴ്‌സ് അസോസിയേഷനും മെട്രോ മെഡിക്കൽ ഗ്രൂപ്പും ധാരണയിൽ

കുവൈത്ത് സിറ്റി: റസ്റ്റാറന്റ് ഓണേഴ്‌സ് അസോസിയേഷൻ കുവൈത്ത് മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ച് ആരോഗ്യ ബോധവത്കരണ സെമിനാറും സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നു. റോക് അംഗങ്ങളുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മെട്രോ മെഡിക്കൽ കെയറിൽ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ജൂലൈ അവസാന വാരത്തിൽ ഫർവാനിയ മെട്രോ മെഡിക്കൽ കെയറിൽ ആണ് സെമിനാറും മെഡിക്കൽ ക്യാമ്പും നടക്കുക. പരിപാടി നടക്കുന്ന ദിവസവും തൊട്ടടുത്ത ദിവസവും രാവിലെ ഏഴുമുതൽ വൈകുന്നേരം അഞ്ചുവരെ ഡോക്ടർ കൺസൾട്ടേഷൻ, കൊളസ്ട്രോൾ, ഷുഗർ, രക്ത സമ്മർദ പരിശോധനകൾ റോക് കുടുംബാംഗങ്ങൾക്ക് സൗജന്യമാകുമെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ പറഞ്ഞു.

കൂടാതെ, ഒരു മാസത്തേക്ക് മെട്രോ മെഡിക്കൽ കെയറിന്റെ എല്ലാ ബ്രാഞ്ചുകളിലും റോക് അംഗങ്ങളുടെ സ്ഥാപന ജീവനക്കാർക്ക് വിവിധ സേവനങ്ങൾക്ക് നിരക്കിളവും നൽകും. തുടർ ചികിത്സക്കും നിരക്കിളവ് ലഭിക്കും. ഡോക്ടർ പരിശോധന, രക്ത പരിശോധന, ഇ.സി.ജി, എക്സ്റേ, സ്കാനിങ്, ഫാർമസി എന്നിവകളിലൊക്കെ ഡിസ്‌കൗണ്ട് ലഭ്യമാവും. ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി അംഗങ്ങൾക്ക് പ്രത്യേക പ്രിവിലേജ് കാർഡുകൾ നൽകുമെന്ന് റോക് പ്രസിഡന്റ് ഷബീർ മണ്ടോളി പറഞ്ഞു. കഴിഞ്ഞ ദിവസം മെട്രോ മെഡിക്കൽ കെയറിൽ നടന്ന ചടങ്ങിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചു.

റോക് ചെയർമാൻ അബു കോട്ടയിൽ, ഭാരവാഹികളായ പി.വി. നജീബ്, ഷാഫി മഫാസ്, എൻ.കെ. അബ്ദുറഹീം, മുഹമ്മദ് ഹയ, അബ്ദുൽ സത്താർ, റഷീദ് കാളത്തോട്, വി.പി. റുഹൈൽ, അലി അൽബേക് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - Restaurant Owners Association and Metro Medical Group in agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.