മെഡിക്കൽ ക്യാമ്പിൽ നേപ്പാൾ എംബസി, മെട്രോ മെഡിക്കൽ ഗ്രൂപ്പ് പ്രതിനിധികൾ
കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ്പ്, നേപ്പാൾ എംബസിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സാൽമിയ മെട്രോ എം.എം.സിയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നേപ്പാൾ എംബസിയിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത അഞ്ഞൂറോളം പേർ പങ്കെടുത്തു. സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ, ബ്ലഡ് ഷുഗർ ചെക്കപ്പ്, കൊളസ്ട്രോൾ പരിശോധന, പ്രഷർ പരിശോധന, കണ്ണുകളുടെ സ്ക്രീനിങ് ടെസ്റ്റുകൾ എന്നിവയും മറ്റ് ആവശ്യമായ പരിശോധനകളും ക്യാമ്പിൽ ലഭ്യമാക്കി.
ക്യാമ്പിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഫാമിലി ഹെൽത്ത് ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി. കുവൈത്തിലെ നേപ്പാൾ അംബാസഡർ ഘനശ്യാം ലാംസാൽ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആൻഡ് കൗൺസിലർ സുജനി റാണ, എംബസി ഉദ്യോഗസ്ഥർ, മെട്രോ മെഡിക്കൽ ഗ്രൂപ് മാനേജർ ഫൈസൽ ഹംസ, കോർപ്പറേറ്റ് മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത എന്നിവർ പങ്കെടുത്തു. പ്രവാസി സമൂഹങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് മുൻതൂക്കം നൽകി മെഡിക്കൽ ക്യാമ്പുകൾ പോലുള്ള ആരോഗ്യസേവനങ്ങൾ തുടരുമെന്നും മഹ്ബൂല, ജഹ്റ തുടങ്ങിയ പ്രദേശങ്ങളിലും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചികിത്സാസേവനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.