കുവൈത്ത് സിറ്റി: കുവൈത്തിൽ പനഡോൾ ഗുളിക ക്ഷാമമെന്ന് റിപ്പോർട്ട്. പനി, ജലദോഷം, തലവേദന, ശരീരവേദന തുടങ്ങിയവക്ക് സർവ സാധാരണയായി ഉപയോഗിക്കുന്ന മരുന്നാണിത്. സ്വകാര്യ മേഖലയിലെ മിക്ക ഫാർമസികളിലും പനഡോൾ ക്ഷാമമുണ്ട്.
വാക്സിൻ സ്വീകരിക്കുന്നവർക്ക് പനിയും തലവേദനയും ശരീര വേദനയും ഉണ്ടാകാറുണ്ട്. പെെട്ടന്ന് വാക്സിനേഷൻ നിരക്ക് ഉയർത്തിയതാണ് ഗുളിക ക്ഷാമത്തിന് കാരണമെന്നാണ് വിലയിരുത്തൽ. പ്രതിദിനം ഒരു ലക്ഷത്തോളം പേർക്ക് കുവൈത്തിൽ ഇപ്പോൾ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ മാസമാണ് കുത്തിവെപ്പ് നിരക്ക് വർധിപ്പിച്ചത്. സ്വാഭാവികമായും ഗുളിക ഉപയോഗവും വർധിച്ചു. ഇതനുസരിച്ച് സ്റ്റോക്ക് എത്തിയുമില്ല. ആഴ്ചകൾക്കുള്ളിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.