Posted On
date_range Updated On
date_range സാൽമി റോഡിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു
കുവൈത്ത് സിറ്റി: സാൽമി റോഡിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ റോഡുകളുടെയും തെരുവുകളുടെയും സമഗ്രമായ അറ്റകുറ്റപ്പണിക്കായി 18 കരാറുകളിൽ ഒപ്പുവെച്ച് 19 ദിവസങ്ങൾക്ക് ശേഷമാണ് ഈ നീക്കം. സാൽമി റോഡ് പദ്ധതി തുർക്കിയ കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്. 400 മില്യൺ ദിനാർ ചെലവിലാണ് മൊത്തം മെയിന്റനൻസ് കരാറുകൾ നടപ്പാക്കുന്നത്.
ഡിസംബർ ഒന്നിന് നടക്കുന്ന ജി.സി.സി ഉച്ചകോടിക്കു മുന്നോടിയായി വിമാനത്താവളം മുതൽ ബയാൻ പാലസ് വരെയുള്ള റോഡ് അറ്റകുറ്റപ്പണിയും സൗന്ദര്യവത്കരണവും വേഗത്തിൽ നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.