ഫ്രഞ്ച് റിസർച് സെന്റർ നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലിറ്ററേച്ചറിന്റെ സഹകരണത്തോടെ
‘ഫ്രാൻസും കുവൈത്തും: രണ്ട് നൂറ്റാണ്ടുകളിലേറെയുള്ള
സൗഹൃദം’ എന്ന പേരിൽ നടത്തിയ പ്രദർശനം
കുവൈത്ത് സിറ്റി: ഫ്രഞ്ച് റിസർച് സെന്റർ നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലിറ്ററേച്ചറിന്റെ സഹകരണത്തോടെ 'ഫ്രാൻസും കുവൈത്തും: രണ്ട് നൂറ്റാണ്ടുകളിലേറെയുള്ള സൗഹൃദം' എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ചു. കുവൈത്ത് നാഷനൽ ലൈബ്രറിയിൽ നടന്ന പ്രദർശനം കുവൈത്തിലെ ഫ്രഞ്ച് അംബാസഡർ ക്ലെയർ ലെ ഫ്ലെച്ചർ ഉദ്ഘാടനം ചെയ്തു.
എണ്ണ കണ്ടെത്തുന്നതിനുമുമ്പ് കുവൈത്തികളുടെ മുത്തുകളുടെ വ്യാപാരം മുതൽ ശക്തമായ സാമ്പത്തിക ബന്ധങ്ങളോടൊപ്പം സൈനിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെയും സഹകരണത്തിന്റെയും ആഴം അംബാസഡർ ഊന്നിപ്പറഞ്ഞു.
ഫ്രാൻസും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60ാം വാർഷിക ഭാഗമായാണ് പ്രദർശനം നടത്തിയത്. 17ാം നൂറ്റാണ്ട് മുതൽ കുവൈത്ത്-ഫ്രഞ്ച് ബന്ധത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചംവീശുന്നതാണ് ഈ പ്രദർശനമെന്ന് ഫ്രഞ്ച് റിസർച് സെന്റർ ഓഫ് അറേബ്യൻ പെനിൻസുല ഡയറക്ടർ മക്റം ആബ്സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.