കുവൈത്ത് സിറ്റി: കുവൈത്തും ജപ്പാനും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തമാക്കാൻ നീക്കം. ഇതിന്റെ ഭാഗമായി കുവൈത്ത് അമീർ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്ജ പ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്ക്ക് സന്ദേശം അയച്ചു. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ സന്ദേശത്തിൽ സൂചിപ്പിച്ചു.
വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയെ സന്ദർശിച്ച് സന്ദേശം കൈമാറി. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.