കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് സൗജന്യ മാതൃഭാഷ പഠനത്തിന്റെ ഈ വർഷത്തെ അവധിക്കാല ക്ലാസുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ക്ലാസുകൾ ജൂൺ ആദ്യവാരം ആരംഭിക്കും. കഴിഞ്ഞ 48 വർഷമായി കുവൈത്തിലെ പ്രവാസി സമൂഹത്തിൽ സാന്നിധ്യമായ കല , 1990ലാണ് പ്രവാസികളിൽ മലയാള ഭാഷ എത്തിക്കുന്നതിനായി ഈ പദ്ധതി ആരംഭിച്ചത്.
പ്രവാസി സംഘടനകൾക്കായി കേരള സർക്കാരിൻ്റെ മലയാളം മിഷൻ ഏർപ്പെടുത്തിയ, മികച്ച ഭാഷാ പ്രവർത്തനങ്ങൾക്കുള്ള സുഗതഞ്ജലി പ്രവാസി പുരസ്‌കാരവും കഴിഞ്ഞ വർഷം നേടി. കേരള സർക്കാറും, സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനും അംഗീകരിച്ച കണിക്കൊന്ന (സർട്ടിഫിക്കറ്റ് കോഴ്‌സ്), സൂര്യകാന്തി (ഡിപ്ലോമ കോഴ്സസ്), ആമ്പൽ (ഹയർ ഡിപ്ലോമ കോഴ്‌സ്), നീലക്കുറിഞ്ഞി (സീനിയർ ഹയർ ഡിപ്ലോമ കോഴ്സ‌്) എന്നിവയാണ് നൽകുന്നത്.
പ്രവേശനോത്സവം, കലാജാഥ, മാതൃഭാഷാ സംഗമം തുടങ്ങിയ പരിപാടികളിലൂടെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെയും പ്രോൽസാഹിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.