നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജെ​ൻ​സ് സ്റ്റോ​ൾ​ട്ട​ൻ ബെ​ർ​ഗി​ന് കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ന​വാ​ഫ് അ​ൽ ഇ​നേ​സി യോ​ഗ്യ​താ​പ​ത്രം കൈ​മാ​റു​ന്നു

പ്രാദേശിക സുരക്ഷ: കുവൈത്തിന് നാറ്റോയുടെ അഭിനന്ദനം

കുവൈത്ത് സിറ്റി: മേഖലയിലെ സുരക്ഷയും സുസ്ഥിരതയും നിലനിർത്തുന്നതിൽ കുവൈത്തിന്റെ പങ്കിനും പരിശ്രമത്തിനും നാറ്റോയുടെ അഭിനന്ദനം. നാറ്റോക്ക് കുവൈത്ത് നൽകിയ പിന്തുണക്കും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻ ബെർഗ് നന്ദി അറിയിച്ചു. ബ്രസൽസിൽ കുവൈത്ത് അംബാസഡർ നവാഫ് അൽ ഇനേസിയുടെ യോഗ്യതാപത്ര സമർപ്പണ ചടങ്ങിനിടെയാണ് നാറ്റോ സെക്രട്ടറിയുടെ പരാമർശം. ചടങ്ങിൽ കുവൈത്ത് അംബാസഡർ എന്ന നിലയിലുള്ള യോഗ്യതാപത്രങ്ങൾ നവാഫ് അൽ എനിസി സമർപ്പിച്ചു. കുവൈത്ത് രാഷ്ട്രീയ നേതൃത്വം, വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബർ അസ്സബാഹ് എന്നിവരുടെ ആശംസ അൽ എനിസി നാറ്റോ മേധാവിയെ അറിയിച്ചു.

വിവിധ തലങ്ങളിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് നാറ്റോയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ആഗ്രഹവും അൽ എനിസി പ്രകടിപ്പിച്ചു. ബ്രസൽസിലെ ഡിഫൻസ് അറ്റാഷെ മേജർ ജനറൽ ദഖീൽ ബാനി അൽ മുതൈരി, ഫസ്റ്റ് സെക്രട്ടറി ഇമാദ് അബ്ദുല്ല അൽ കന്ദരി എന്നിവരും യോഗ്യത പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുത്തു. 

Tags:    
News Summary - Regional security: NATO commends Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.