കുവൈത്ത് സിറ്റി: ജോലിസ്ഥലങ്ങളെ അപകടങ്ങൾ കുറക്കുന്നതിനായി പരിശോധന ശക്തിപ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു. ഇതിനായി നിയോഗിച്ചിരിക്കുന്ന പ്രത്യേക ടീമുകൾ തൊഴിലാളികളുടെ സുരക്ഷസാഹചര്യം വിലയിരുത്തി വിശദമായ സാങ്കേതിക റിപ്പോർട്ടുകൾ തയാറാക്കും.
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് മെച്ചപ്പെടുത്തിയ പരിശോധനാ നടപടികൾ നടപ്പിലാക്കുന്നത്. ഫീൽഡ് പരിശോധനകളുടെ കാര്യക്ഷമത വർധിപ്പിക്കാൻ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. തൊഴിലിടങ്ങളിൽ സുരക്ഷ സംസ്കാരം ശക്തിപ്പെടുത്തുകയും തൊഴിലാളികൾക്ക് സുരക്ഷിതവും മാന്യവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയുമാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.