വീണ്ടും കർഫ്യൂ ഏർപ്പെടുത്തുന്നത്​ സാമ്പത്തികനില തകർക്കും

കുവൈത്ത്​ സിറ്റി: കോവിഡ്​ വ്യാപനം നിയന്ത്രിക്കാൻ കുവൈത്തിൽ വീണ്ടും ഭാഗിക കർഫ്യൂവോ ലോക്ഡൗ​ണോ ഏർപ്പെടുത്തുന്നത്​ സാമ്പത്തിക നില തകർക്കുമെന്ന്​ വിലയിരുത്തൽ.സാമ്പത്തിക വിദഗ്​ധർ ഇതുമായി ബന്ധപ്പെട്ട്​ സർക്കാറിന്​ മുന്നറിയിപ്പ്​ നൽകി. നേരത്തേയുള്ള കർഫ്യൂവി​െൻറയും ലോക്ഡൗണി​െൻറയും ആഘാതത്തിൽനിന്ന്​ ഇനിയും വിവിധ മേഖലകൾ കരകയറിയിട്ടില്ല. ചെലവ്​ മറികടക്കാനും വായ്​പ തിരിച്ചടവിനുമായി വിവിധ വ്യവസായ, സേവന മേഖലകൾ പാടുപെടുകയാണ്​. ഇനിയൊരു കർഫ്യൂ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ അന്ത്യം കുറിക്കുമെന്നാണ്​ സാമ്പത്തിക വിദഗ്​ധരുടെ മുന്നറിയിപ്പ്​.

56 ശതമാനം തദ്ദേശീയ കമ്പനികൾക്ക്​ സ്ഥിരം ചെലവ്​ വഹിക്കാനോ രണ്ടുമാസം കൂടി ഭാഗിക കർഫ്യൂ താ​ങ്ങാനോ കഴിയില്ലെന്ന്​ പഠന റിപ്പോർട്ടുണ്ട്​. ലോക്ഡൗണിൽ ജോലിയും വരുമാനവും ഇല്ലാതായി നിരവധി പേരാണ്​ ദുരിതത്തിലായിരുന്നത്​.സന്നദ്ധ ​സംഘടനകളും സർക്കാർ സംവിധാനവും ഭക്ഷണ വിതരണം നടത്തിയതുകൊണ്ടാണ്​ പട്ടിണിമരണം ഇല്ലാതെ പോയത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.