Posted On
date_range Updated On
date_range റമദാൻ: ജോലിസമയം നാലര മണിക്കൂർ
കുവൈത്ത് സിറ്റി: റമദാനിൽ സർക്കാർ ജീവനക്കാരുടെ ജോലിസമയം നാലര മണിക്കൂറാക്കി നിശ്ചയിച്ച് സിവിൽ സർവിസ് കമീഷൻ ഉത്തരവിറക്കി. റമദാനിൽ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാതെ ജോലിസമയം മൂന്ന് ഘട്ടങ്ങളാക്കി തിരിച്ചു.
രാവിലെ 9.45 മുതൽ 2.15 വരെ, 10.15 മുതൽ 2.45 വരെ, 10.45 മുതൽ 3.15 വരെ എന്നിങ്ങനെയാണ് മൂന്ന് ഷിഫ്റ്റുകൾ. ഇവയിൽ തൊഴിലാളികൾക്ക് അനുയോജ്യമായ സമയം തെരഞ്ഞെടുക്കാം. അതേസമയം, ആരോഗ്യ മന്ത്രാലയംപോലെ ചില വകുപ്പുകൾക്ക് ജോലിയുടെ സ്വഭാവവും അടിയന്തര സാഹചര്യവും പരിഗണിച്ച് ജോലി സമയത്തിൽ മാറ്റമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.