കുവൈത്ത് സിറ്റി: റമദാനെ വരവേൽക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ‘അഹ് ലൻ വ സഹ് ലൻ യാ റമദാൻ’ സംഗമം വരുന്ന വെള്ളിയാഴ്ച.
വൈകുന്നേരം 6.30ന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. സംഗമത്തിൽ സയ്യിദ് സുല്ലമി മുഖ്യ പ്രഭാഷണം നടത്തും. അബ്ദുന്നാസർ മുട്ടിൽ, ഷാനിബ് പേരാമ്പ്ര എന്നിവർ ക്ലാസുകളെടുക്കും.
സംഗമത്തിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9782 7920, 556 85576.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.