കുവൈത്ത് സിറ്റി: നവംബറിലെ ശക്തമായ മഴയെ തുടർന്ന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലു ണ്ടായ നാശനഷ്ടങ്ങൾക്ക് നിർമാണ മേഖലയിലെ 12 കമ്പനികൾ ഉത്തരവാദികളാണെന്ന് കണ്ടെത്തൽ. മഴക്കെടുതി ഉണ്ടാവാൻ ഇടയാക്കിയ കാരണങ്ങൾ കണ്ടെത്താൻ നിയമിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് അടുത്ത ആഴ്ച പ്രസിദ്ധീകരിക്കാനിരിക്കെ പൊതുമരാമത്ത്- പാർപ്പിടകാര്യ മന്ത്രി ഡോ. ജനാൻ ബൂഷഹരി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. വീഴ്ചവരുത്തിയ കമ്പനികളുടെ പേരുവിവരം തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷം വെളിപ്പെടുത്തും. പൊതുമരാമത്ത് മന്ത്രാലയം, റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, പാർപ്പിട കാര്യ വകുപ്പ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയതാണ് അന്വേഷണ കമീഷൻ. കുവൈത്ത് യൂനിവേഴ്സിറ്റിയിലെ സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. ഫഹദ് അൽ റുകൈബിയാണ് സമിതി അധ്യക്ഷൻ.
12 ആഴ്ചക്കിടെ 220 മണിക്കൂറാണ് നാശനഷ്ടങ്ങൾ സംബന്ധിച്ച തെളിവെടുപ്പിനുവേണ്ടി ചെലവഴിച്ചതെന്ന് റുകൈബി പറഞ്ഞു. വിവിധ ഘട്ടങ്ങളിലായി അന്വേഷണ പുരോഗതി വിലയിരുത്താനും മറ്റുമായി 43 യോഗങ്ങൾ ചേരുകയും സർക്കാറിലെ ഉത്തരവാദപ്പെട്ട 44 പേരെ തെളിവെടുപ്പിന് വിളിപ്പിക്കുകയും ചെയ്തു. റിപ്പോർട്ട് തയാറാക്കുന്നതിെൻറ ഭാഗമായി മൊത്തം 58 കമ്പനികളെ തെളിവെടുപ്പിന് വിധേയമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.