വ്യാ​ജ റി​ക്രൂ​ട്ടി​ങ് ഓ​ഫി​സി​ൽ റെ​യ്ഡ്

കു​വൈ​ത്ത് സി​റ്റി: ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള വ്യാ​ജ ഓ​ഫി​സ് റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് അ​ധി​കൃ​ത​ർ റെ​യ്ഡ് ന​ട​ത്തി. ര​ണ്ടു പേ​ർ ചേ​ർ​ന്നാ​ണ് ഇ​ത് ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ സെ​ക്യൂ​രി​റ്റി മീ​ഡി​യ ഡി​പ്പാ​ർ​ട്മെ​ന്റ് അ​റി​യി​ച്ചു. ടാ​ക്സി ഡ്രൈ​വ​റും ക്ലീ​ന​റും ന​ട​ത്തു​ന്ന ഓ​ഫി​സ് വീ​ട്ടു​ജോ​ലി​ക്കാ​രെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ക്കു​ക​യും മ​റ്റു ജോ​ലി ക​ണ്ടെ​ത്താ​ൻ അ​വ​രെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന് അ​ൽ റാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. ര​ണ്ടു​പേ​രും ആ​ഭ്യ​ന്ത​ര വി​സ ക​ച്ച​വ​ട​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു

Tags:    
News Summary - Raid on fake recruiting office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.